World Environment Day is celebrated worldwide on the 5th of June every year. On this day awareness and action programs are organized to support & protect our environment. Environment Day celebrated to raise awareness about environmental issues and to plan action plans. The day has been observed by the United Nations General Assembly since 1972. Here are some beautiful World Environment Day Quotes in Malayalam for you.

ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു.
നടു നിവര്‍ക്കാനൊരു
കുളിര്‍ നിഴല്‍ നടുന്നു.
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നു

ഇന്ന് ലോക പരിസ്ഥിതി ദിനം; ജീവിക്കാം പ്രകൃതിയെ നോവിക്കാതെ.

ഒരു മരം അതിൽ തണൽ മറക്കരുത് ഒരു നാളും

ഒരു തൈ നട്ടു നാളെയുടെ ഒരു തണൽ ഫലവൃക്ഷമായി അത് വളരട്ടെ വരുംതലമുറയ്ക്ക് ശുദ്ധവായു പകരട്ടെ മരം ഒരു വരം

ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
World Environment Day Quotes in Malayalam
- അരുതേയെന്ന് തൊട്ടാവാടി കൈകൂപ്പി നിശബ്ദം യാചിച്ചത് ഈ ഭൂമിക്ക് മുഴുവനും വേണ്ടി ആയിരുന്നു എന്നോർത്തിരുന്നുവോ പിഴിതുകളയുമ്പോൾ.
- ഓർക്കുക ഇവിടെ നാം വെറും സന്ദർശകർ മാത്രം അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ മൃത്യുവിനെ തേടി അലയുന്ന വെറും സന്ദർശകർ.
- പുഴയെ കൊന്നപ്പോൾ ഓർത്തില്ല അവൾക്ക് മഴ എന്നൊരു കാമുകൻ ഉണ്ടെന്ന്.
- നമ്മൾ അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവികരുടെ താണ് നമ്മുടെ വരും തലമുറയ്ക്ക് തണൽ ഒരുക്കേണ്ടത് നമ്മുടെ കടമയാണ് നമുക്കും അണിനിരക്കാം നാളേക്കൊരു തണൽ ഒരുക്കാൻ.
- മണ്ണിൽ ഇറങ്ങാം പച്ച വിരിക്കാം