The wedding anniversary is one of the most special days in one’s life. It is a day to celebrate the heavenly bond created between a husband and wife through marriage. On this page, you’ll find a fine collection of original, well-crafted, Most beautiful wedding anniversary wishes Malayalam and messages that you can send to that special couple in your life to make their anniversary even more special and memorable.

സാന്ധ്യ സിന്ദൂരത്താൽ സുദീപ്തമാകുന്ന സ്നേഹത്തിൻ്റെ നെയ്ത്തിരി നാളങ്ങൾ പോലെ മന്ദമാരുതൻ്റെ തലോടലിൽ ഇളകിയാടുന്ന പൂവള്ളി പോലെ വെണ്ണിലാവിൽ ചാലിച്ചെഴുതിയ കവിത പോലെ നിങ്ങളുടെ ജീവിതം ഒരു നൂറ്റാണ്ടുകാലം ജ്വലിച്ചു നിൽക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.

ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ വിവാഹ വാർഷിക ആശംസകൾ.

സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങള്ക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.

പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ മുന്നോട്ടു നയിക്കുന്നതു നിങ്ങൾ തമ്മിലുള്ള ഈ പ്രണയം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ആശംസിയ്ക്കുന്നു…

ഹൃദയം ഹൃദയത്തോടു ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം. ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ ഹൃദയംഗമമായ വിവാഹ വാർഷിക ആശംസകൾ.

ഐശ്വര്യങ്ങളുംസന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.
More wedding anniversary wishes Malayalam
- ഈ കാലയളവ് അനന്തമായിരിക്കട്ടെ. നിങ്ങളുടെ വാർഷികത്തിന് അഭിനന്ദനങ്ങൾ
- സന്തോഷകരമായ നിരവധി ദമ്പതികളുണ്ട്, ഒപ്പം അസന്തുഷ്ടരായ ചില ദമ്പതികളുമുണ്ട്. എന്നാൽ യഥാർത്ഥ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും നിർവചനങ്ങളായ നിങ്ങളെപ്പോലുള്ള ദമ്പതികൾ വളരെ കുറവാണ്.
- പരസ്പരം പ്രണയത്തിലായ മറ്റൊരു അത്ഭുതകരമായ വർഷത്തിന് അഭിനന്ദനങ്ങൾ.
- ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി ഈ വിവാഹ ജീവിതം മരണം വരെയും ഒന്നിച്ചു സന്തോഷത്തോടെ ജീവിയ്ക്കാൻ കഴിയട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് വിവാഹ വാർഷിക ആശംസകൾ നേരുന്നു.
- മരുഭൂമിയിലെ മരുപ്പച്ചപോലെ, നിങ്ങൾക്കിരുവർക്കും പരസ്പരം സാന്ത്വനമായി, തണലായി ഇനിയുള്ള കാലം ജീവിയ്ക്കാൻ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു. എന്റ്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ.
- വിവാഹം പ്രാർത്ഥന പോലെയാണ്. മനസ് ശുദ്ധമായാൽ പ്രാർത്ഥന സഫലമാകും. നിശ്കളങ്കമായ മനസ്സോടെ ഈ വിവാഹജീവിതം നിങ്ങള്ക്ക് സഫലമാക്കാൻ കഴിയട്ടെയെന്നു ആശംസിയ്ക്കുന്നു.
- വിവാഹ ശേഷം ഇത്ര വര്ഷങ്ങള്ക്കപ്പുറവും ഇത്ര മാത്രം പരസ്പരം സ്നേഹിയ്ക്കാൻ സാധിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. ആ ഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ എല്ലായിപ്പോഴും ഉണ്ടാവട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ഞാൻ ആശംസിയ്ക്കുന്നു.
- വിവാഹം സ്വർഗത്തിൽ നടക്കുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോളും ഉണ്ടായിരിക്കട്ടെ.. സന്തോഷകരമായ വിവാഹ ആശംസകൾ..
- നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.
- ആത്മാർത്ഥ പ്രണയത്തിനായി ചിലർ ജീവിതകാലം മുഴുവൻ തിരഞ്ഞു കൊണ്ടേയിരിയ്ക്കും ആ ആത്മാർത്ഥപ്രണയം കണ്ടെത്തിയ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യനവാന്മാരാണ്. വിവാഹ വാർഷിക ആശംസകൾ.
- പരസ്പരം കാണുമ്പോഴുള്ള കണ്ണുകളിലെ ആ തിളക്കവും, ചുണ്ടിൽ അറിയാതെ വിരിയുന്ന ആ പുഞ്ചിരിയും നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. അതെ എന്നുംനിലനിക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.
- ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രണയ ജോഡികൾക്കു എന്റെ വിവാഹ വാർഷിക ആശംസകൾ. നിങ്ങളുടെ പ്രണയത്തിന്റെ ഈ മാസ്മരികത എന്നും നിലനിർത്താൻ നിങ്ങള്ക്ക് സാധിയ്ക്കട്ടെ.
- എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് എല്ലാ വിധ വിവാഹ വാർഷിക ആശംസകളും നേരുന്നു. ഇ ലോകം അവസാനിക്കുവോളം നിങ്ങളുടെ ബന്ധവും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
- നക്ഷത്രത്തിന്റെ ശോഭ പോലെ നിങ്ങളുടെ വിവാഹ ബന്ധവും എന്നെന്നും നിലനിൽക്കട്ടെ.എല്ലാ വിധമായ വിവാഹ മംഗളാശംസകളും.
- ഇ ലോകത്തുള്ള ആരും നിങ്ങളെ മനസിലാക്കണമെന്നില്ല.പക്ഷെ നിങ്ങൾ രണ്ടു പേരും പരസ്പരം മാനിസിലാക്കി മുന്നോട്ടുപോകുമ്പോൾ ലോകം മാറി നിൽക്കും.ഹാപ്പി വിവാഹ മംഗളാശംസകൾ.
- ജീവിതം ഒന്നേ ഉള്ളു.അതുപോലെ നിങ്ങൾ രണ്ടു പേരും ഒന്നേ ഉള്ളു.വിവാഹ വാർഷിക ആശംസകൾ.