Sreekrishna Jayanthi Malayalam Quotes, Wishes, Images, Wishes and Status ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

by akhil.s07
145 views

ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.

Sreekrishna Jayanthi Wishes Malayalam
Sreekrishna Jayanthi Wishes Malayalam | ശ്രീകൃഷ്ണ ജയന്തി ആശംസകള്‍
Sreekrishna jayanthi photos Malayalam
Sreekrishna jayanthi photos Malayalam

ഇന്ന് നിങ്ങള്‍ക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു. നാളെ അത് മറ്റാരുടേയോ ആകും. മാറ്റം പ്രകൃതി നിയമമാണ്. ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.

Sreekrishna Jayanthi Malayalam Quotes
Sreekrishna Jayanthi Malayalam Quotes

നീ തൊട്ടുണർത്തും രാഗങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു കണ്ണാ.
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.

Sreekrishna Jayanthi images in Malayalam
Sreekrishna Jayanthi images in Malayalam

ഭക്തിയുടേയും പ്രണയത്തിന്റേയും വാത്സല്യത്തിന്റേയും അവതാരമായ ശ്രീകൃഷ്ണഭഗവാന്റെ പിറന്നാളായ ഇന്ന് ഭഗവാന്റെ സര്‍വ്വവിധ അനുഗ്രഹങ്ങളും താങ്കള്‍ക്കും കുടുംബത്തിനുംലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

Sreekrishna Jayanthi Malayalam
Sreekrishna Jayanthi Malayalam
Janmashtami images malayalam
Janmashtami images malayalam
ജന്മാഷ്ടമി ആശംസകള്‍
ജന്മാഷ്ടമി ആശംസകള്‍

ശ്രീകൃഷ്ണ ജയന്തി ആശംസകൾ

*ഈ ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണൻ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും പകരട്ടെ…നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യപൂർണമായ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

*ഈ ജന്മാഷ്ടമി നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും ഉയർച്ചയും കൊണ്ട് വരട്ടെ… ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

*ഭഗവാൻ ശ്രീകൃഷ്ണൻ അവതാരമെടുത്ത അഷ്ടമി രോഹിണി ദിനം ഏറെ വിശേഷമാണ്, ഈ ദിനത്തിൽ ഭഗവാനെ അറിയാനും അനുഗ്രഹീതരാകാനും നിങ്ങൾക്ക് സാധിക്കട്ടെ…

*ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിച്ചില്ലെങ്കിൽ മറ്റെന്താണ് നമ്മൾ ആഘോഷിക്കുക, കണ്ണൻറെ ജന്മ ദിനത്തിൽ നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

*കണ്ണൻറെ മുരളീ നാദം നിങ്ങളുടെ കർണങ്ങളെ തഴുകിയുണർത്തട്ടെ…സന്തോഷകരമായ ജന്മാഷ്ടമി ആശംസകൾ…

*മുരളീ മാധവൻറെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ…ജന്മാഷടമി ആശംസകൾ

*ഈ ജന്മാഷ്ടമി ദിനത്തിൽ വെണ്ണ പോലെ നിർമലമായ ഭക്തി നിറഞ്ഞ് നിങ്ങളുടെ മനസ് പവിത്രമാകട്ടെ..കണ്ണൻറെ അനുഗ്രഹം നിറഞ്ഞതാവട്ടെ ഈ ജന്മാഷ്ടമി…

*ധർമ സംരക്ഷണത്തിനായി മഹാവിഷ്ണുവിൻറെ അവതാരമായ ശ്രീകൃഷ്ണൻ പിറവിയെടുത്ത ഈ ദിനം നിങ്ങളിൽ സമൃദ്ധി പകരട്ടെ…ജന്മാഷ്ടമി ആശംസകൾ…

*മഹാഭാരത യുദ്ധത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് വഴി കാണിച്ചത് പോലെ നിങ്ങൾ വിഷമ ഘട്ടത്തിൽ നിൽക്കുമ്പോഴെല്ലാം ഭഗവാൻ നിങ്ങൾക്കൊപ്പം നിലകൊള്ളട്ടെ ..ജന്മാഷ്ടമി ആശംസകൾ…

*നിങ്ങളുടെ വിഷമങ്ങൾക്ക് പരിഹാരം കാണാൻ കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ…ജന്മാഷ്ടമി വ്രതം അതിന് നിമിത്തമാകട്ടെ…

*കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ നിങ്ങൾക്ക് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകട്ടെ…

*ഭഗവാൻ ശ്രീ കൃഷ്ണന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഭാഗ്യവും ആരോഗ്യവും സന്തോഷവും നൽകട്ടെ! ജയ് ശ്രീ കൃഷ്ണ!

*ഗീതയിൽ പറയുന്ന ശ്രീകൃഷ്ണന്റെ പാഠങ്ങൾ ഓർക്കുക, എപ്പോഴും ധർമ്മത്തിന്റെ പാത പിന്തുടരുക. ജന്മാഷ്ടമി ആശംസകൾ!

മറ്റാർക്കും കേൾക്കാനില്ലെങ്കിലും എവിടെ നിന്നോ ഒഴുകിവന്ന് എന്നിലേക്കെത്തിച്ചേരുന്ന നിന്റെ മധുരമാം മുരളീഗാനത്തിൽ ലയിച്ചുചേർന്ന് ഒരു നേർത്ത മഞ്ഞുകണമായ്‌ നിന്നിൽ അലിഞ്ഞുചേരാറുണ്ട് കൃഷ്ണാ ഞാൻ…

മറ്റൊരാൾക്ക്‌ അദൃശ്യമാണെങ്കിലും ഇടക്കെങ്കിലും തലചായ്ക്കാനായ് നിന്റെ തോൾ എനിക്ക് കടം തരുമ്പോൾ ഒരു ചെറുതൂവലിൻ ഭാരമായവശേഷിച്ച് വായുവിൽ ഒഴുകി നടക്കുന്നതായി എത്ര തവണയാണ് ഈ ഉള്ളവൾക്ക് തോന്നിയിട്ടുള്ളത്…

പരിഭവങ്ങളെ കെട്ടഴിച്ചു വിട്ട് നിന്റെ മുന്നിൽ മിഴിനീർ വാർക്കുന്ന നേരം നിൻ മൃദുലമാം തണുത്ത കരങ്ങളാൽ എൻ കവിൾതടം സ്പർശിക്കുന്ന മാത്രയിൽ തന്നെ ദുഃഖങ്ങൾ എല്ലാം ഒരു നീർകുമിളതൻ ആയുസ്സ് സ്വീകരിച്ചു ഈ എഴതൻ കണ്ണുകൾ ആനന്താശ്രു പൊഴിക്കാറുണ്ട്..

കൃഷ്ണഭക്ത എന്ന പേര് ചൊല്ലി വിളിക്കുമ്പോൾ ഈ ഉള്ളവളുടെ ഉള്ളം ആനന്ദത്താൽ തുള്ളി തുടിക്കുന്ന കണക്ക് വിവരിക്കാൻ ഇന്നുവരെ എനിക്കായിട്ടില്ല കണ്ണാ..