Sad Quotes Malayalam – About Love and Pain

by akhil.s07
423 views

Life is not easy, we face so many personal problems in our lives. That is a reason for sadness. These sad quotes help you to express your emotions on your social media or you can also read these sad quotes on a sad day for relief. Did you know, life is not easy there are so many barriers in everyone’s lives and they will always try to stop you from making good changes. These Sad Quotes Malayalam help you to understand which things are good for you and which things are not good. And tell you who is the real winner.

ഹൃദയം നിർമിച്ചതുതന്നെ തകർക്കപ്പെടാനാണ്

പറയാതെ കുഴിച്ചിട്ട പ്രണയം പൊട്ടിമുളച്ച ചരിത്രമില്ല


ഒരിക്കൽ നഷ്ടപ്പെടുത്തിയത് തിരിച്ചുകിട്ടാൻ അത്ര എളുപ്പമല്ല

മറക്കാനാണ് ബുദ്ധിമുട്ട്

മാറിയത് ഞാനല്ല

അകലാൻ ഒരൊറ്റ നിമിഷം മതി

ദുഃഖങ്ങൾ വരാതിരിക്കാൻ അർഹതയില്ലാത്തത് ആഗ്രഹിക്കാതിരിക്കുക

ഒരു ദുസ്വപ്നം പോലെ ഒന്ന് ഞെട്ടി ഉണർന്നു
മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എല്ലാം


കരയാത്ത മനുഷ്യരില്ല

More Sad Quotes Malayalam

പെണ്ണിന്റെ സൗന്ദര്യം കണ്ട് പ്രണയമെന്ന അനുരാഗത്തിൽ വീണു പോയവരിൽ പലർക്കും വേദനകൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴാണ് പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞത് പെണ്ണിന്റെ പുറമേ കാണുന്ന സൗന്ദര്യം അവരുടെ ഹൃദയത്തിൽ ഇല്ലെന്നുള്ള സത്യം.

സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ് തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ.

മഴയും പ്രണയവും ഒരുപോലെയാ. പെയ്യുന്നതും തോരുന്നതും എപ്പഴാന്ന് പറയാൻ പറ്റില്ല.

കാലം അവളെ എനിക്ക് തരില്ല എന്ന് അറിയാം പക്ഷേ ചങ്കിൽ റൂഹുള്ള കാലം വരെ ഖൽബിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും.

ദൈവം നിന്നെയും മഴവില്ലിനെയും ഒരു പോലെ സൃഷ്ടിച്ചു. തൊടാനോ സ്വന്തമാക്കാനോ ആവാതെ എന്നും ഒരു ആഗ്രഹം ആയി മാത്രം നില്കുന്നു.

എനിക്കും ഉണ്ടായിരുന്നു ഒരു കാലം. നിലാവ് പോലും നിഴലിനോട് കഥ പറഞ്ഞ ഒരു പ്രണയകാലം.

ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്തതൊന്നും ഒരു പക്ഷേ എനിക്കും തരാൻ കഴിയില്ല. എങ്കിലും ഞാൻ നിനക്കു തന്ന ആ സ്നേഹം ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയില്ല.

ഞാന്‍നിന്നെ ഇന്നും സ്നേഹിക്കുന്നു. ഇനി എന്നും സ്നേഹിക്കും. എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍എത്തിക്കും ഒരുനാള്‍.

ഒരിക്കലും തിരിച്ചു പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്ന ഒരുവനാണ് യാഥാർത്ഥ പ്രേമത്തിന്റെ ലഹരിയറിയുന്നവൻ.

ഞാൻ എന്റെ ഹൃദയത്തിൽ നിന്നെ ചേർത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് മരണം വരെ അങ്ങനെ തന്നെ ഉണ്ടാകും.

വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു.

പലപ്പോഴും നീയെന്നെ വേദനിപ്പിച്ചു പക്ഷേ പരാതിയില്ല കാരണം സ്നേഹിക്കുന്നവർക്കേ വേദനിപ്പിക്കാനുള്ള അവകാശമുള്ളു.

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രം ആവാൻ ഞാൻ ആഗഹിയ്ക്കുന്നു. നിന്നിൽ അലിയാൻ, നിൻറ്റെ ഹൃദയത്തിന്റെ താളം ആയി മാറാൻ ഞാൻ കാത്തിരിയ്ക്കും.

You may also like