
പറയാന്‍ മറന്നതല്ല..
പറയാതെ തന്നെ നീ അറിയും
എന്നുള്ളതുകൊണ്ടാണു
പലപ്പൊഴും പ്രണയം മൗനമായി നില്‍ക്കുന്നത്..

എന്റെ പ്രണയം അസ്തമിക്കുകയില്ല എന്റെ ഓര്‍മ്മകളുടെ ചെരുവിലെ സ്വപ്നങ്ങളും നിറങ്ങളും ഞാനും മായും വരെ.

എൻറെ പ്രണയം നിന്നിൽ തീരുന്നു നീ അറിഞ്ഞാലും ഇല്ലെന്ന് നടിച്ചാലും ഇനി നിരസിച്ചാലും.

പ്രണയമേ,
ഒരോ തെരുവിലും
ഞാന്‍ നിന്നെ തിരഞ്ഞുകൊണ്ടിരിക്കും.
തിരിച്ചറിയില്ലെങ്കിലും
അലഞ്ഞുകൊണ്ടിരിക്കും.
ഒരിക്കല്‍,
ഞാനോ നീയോ
പ്രതീക്ഷിക്കാതെ
വാക പൂത്ത വഴിയില്‍ വെച്ചു
ഞാന്‍ നിന്നോട് എന്റെ പ്രണയം
പറയും….
More Beautiful Malayalam Quotes
Beautiful Gulmohar Malayalam quotes
Sad Quotes Malayalam – About Love and Pain