Life is a beautiful journey that is meant to be embraced to the fullest every day. However, that doesn’t mean you always wake up ready to seize the day, and sometimes need a reminder that life is a great gift. Sometimes, life can be a bit daunting. Between big life decisions, heartbreaks, tragedies, and even simple bad days when nothing seems to go right, it’s easy to get down on your outlook on life. Whether a Malayalam Quotes About Life from a famous celebrity or an encouraging message about giving it your best from a successful business person, we can all use a little motivation and inspiration these days via a life quote. Whatever situation you’re in, these quotes about life will motivate you, inspire you, and we’ll be honest, might make you tear up a bit.
Malayalam Quotes About Life

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത് ..
അടക്കാനാവാത്ത സങ്കടം വന്നാൽ
ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ,
ഒരുവൾ പ്രളയം കൊണ്ട് പ്രതികരിക്കും.

ഒരൊറ്റ നുണ മതി നിങ്ങളുടെ എല്ലാ സത്യങ്ങളും ചോദ്യപ്പെടാൻ
- കാശ് കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന വളരെ രസകരമായ ഒര് കളിയാണ് “കടം കൊടുക്കൽ”.
- കിണറിലെ വെള്ളം താഴുമ്പോഴാണ് അയൽക്കാരുമായുള്ള ബന്ധം ഉയരുന്നത്.
- സ്റ്റാറ്റസ് – ചിലരത് കൊള്ളുമെന്ന് തോന്നിയാൽ ഇടും, മറ്റ് ചിലരത് ‘കൊള്ളാനായി’ ഇടും.
- ഈ കാണിക്കുന്നതും കാണുന്നതുമല്ല ജീവിതം.
- സ്വപ്നങ്ങളുടെ പിന്നാലെയുള്ള ഓട്ടമാണ് ജീവിതം, യാഥാർഥ്യങ്ങളുമായി കൂട്ടിമുട്ടി തച്ചുടയും വരെ.
- വാക്ക് അല്ല പ്രവൃത്തി ആണ് ജീവിതം.

ജനനത്തിനും മരണത്തിനും ഇടയിൽ
എന്തൊക്കെയോ പ്രതീക്ഷകൾ നിറവേറ്റാൻ
വേണ്ടിയാണ് നാം ജീവിക്കുന്നത്
- മിടുക്കർ പ്രശ്നങ്ങൾപരിഹരിക്കുന്നു. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
- നമ്മുടെ ആത്മാവിൽ ഒളിപ്പിച്ചുവെച്ച പ്രതീക്ഷയുടെ നാവുകളാണ് സ്വപ്നങ്ങൾ; സ്വപ്നങ്ങളില്ലാത്ത ജീവിതം ശൂന്യമാണ്.
- ഓർമ്മകൾ ഓരോന്നായി കോർത്തു വെക്കുന്നതാണ് ജീവിതം, കൊഴിഞ്ഞുപോയാലും വീണ്ടും അടുക്കിയെടുത്ത് മനസ്സിൽ സൂക്ഷിച്ചുവെക്കുന്ന ഇതളുകളുടെ പൂക്കാലം. ആ പൂക്കാലത്തെ ഇടക്കിങ്ങനെ ഓർമ്മിച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്നതും ഒരു സുഖമാണ്.
- ദൈവം ഭൂമിയിലേക്ക് പ്രവാചകരെ അയച്ചു. ചെകുത്താനും ഒട്ടും കുറച്ചില്ല, മതപണ്ഡിതരെ അയച്ചു.
- മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് യുക്തിയോടെയും.
- ജീവിതത്തിന്റെ കനൽവഴികളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി ജീവനിൽ പറ്റിച്ചേരുന്ന ചിലരുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് നാം പോലുമറിയാതെ നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരുന്നവർ.

മാതാപിതാക്കളുടെ ഹൃദയം വേദനിക്കും
എന്ന് കരുതി പ്രണയം നിരസിക്കുന്ന
പെൺകുട്ടികളെ ഒരിക്കലും പ്രണയിക്കരുത്
അവരെ അങ്ങ് കെട്ടിയേക്കണം
- പിന്നിൽ നിന്ന് കുത്തുന്നവരോട് നന്ദി പറയുക. നമ്മൾ അവരുടെ മുന്നിൽ തന്നെയാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചതിന്.
- അജ്ഞത മനസ്സിന്റെ രണ്ട് ചുംബനങ്ങൾക്കിടയിലെ നെട്ടോട്ടം മാത്രമാണ് ജീവിതം.
- ഒരിക്കൽ ചുംബിച്ചു സ്വീകരിക്കും പിന്നീടൊരിക്കൽ ചുംബിച്ച്‌പറഞ്ഞയക്കും.
- എനിക്ക് നിങ്ങളോട് യോജിക്കാൻ കഴിയുമായിരുന്നു, പക്ഷേ ഞങ്ങൾ രണ്ടുപേരും തെറ്റുകാരാകും.
- അന്യരുടെ രഹസ്യവുമായി വരുന്നവരെ സൂക്ഷിക്കുക. കാരണം നിങ്ങളുടെ രഹസ്യവുമായിട്ടായിരിക്കും അവർ തിരികെ പോകുന്നത്.
- മുന്നോട്ട് തന്നെ. അതേ ജീവിതം മുന്നോട്ട് തന്നെ. കഴിഞ്ഞത് മറക്കുക, വരുന്നത് നേരിടുക. ഇനിയും മുന്നോട്ട് തന്നെ.

വരാനുള്ളത് വഴിയിൽ തങ്ങില്ല
- ജീവിതത്തിൽ തോറ്റുപോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. അവർ മറ്റുള്ളവരെ ചതിക്കാൻ അറിയാത്തവരാണ്.
- അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും കണക്ക് പുസ്തകമാണ് ജീവിതം.
- മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി. ഇപ്പോൾ മനസ്സിൽ ‘ആക്കി’ ചിരിക്കുന്നവരുടെ കാലമാണ്.
- ഉത്തുംഗ ശൃംഗത്തിലായാലും ഉത്തമോൽപ്പത്തിയിലായാലും ഉത്ബോധനത്തിന്‍റെ ഉൾവലികളാണ് ജീവിതം.

പോയതൊന്നും നിന്‍റേതല്ല
- കടമകൾക്കു മുൻപിൽ സ്വപ്‌നങ്ങൾ തോൽക്കുന്നതിന്റെ പേരാണ് ജീവിതം.
- ജീവിതം ചിലപ്പോൾ ക്യാമറ ക്ലിക്കുകൾ പോലെയാണ് എത്ര നന്നായി പോസ് ചെയ്താലും കിട്ടാത്ത ഭംഗിയായിരിക്കും ചില അൺ എക്സ്പെക്ടഡ് ക്ലിക്കുകൾക്ക്.
- ശരിയുത്തരം അറിയാമായിരുന്നിട്ടും തെറ്റിച്ച് പറഞ്ഞ ഒരേയൊര് ഉത്തരം – “സുഖമാണ്”.
- കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ. ഉറപ്പിച്ചു പറയാവുന്ന ഒരു തത്ത്വമാണത്.
- മരണം നല്ലൊരു കൂട്ടുകാരനാണ്; ഒത്തിരി ചീത്തപ്പേരിൽ നിന്നും സൽപ്പേര് നേടി തരുന്ന നല്ലൊരു ചങ്ങാതി.

വിധിയുടെ വിളയാട്ടം
- ചിലർ പെട്ടെന്ന് വരും പറയാതെ അങ്ങ് പോവും അതാണ് ജീവിതം.
- വിദ്വേഷം ഭയപ്പെടുത്തലിൽ നിന്നാണ് വരുന്നത്, സ്നേഹം അഭിനന്ദനത്തിൽ നിന്നാണ്.
- പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാതിരിക്കുക. കാരണം നിങ്ങൾക്ക് അവ കേവലം വാക്കുകൾ ആവാം. പക്ഷേ ചിലർക്ക് അത് പ്രതീക്ഷകൾ ആവാം. സ്വപ്‌നങ്ങൾ ആവാം.
- വീഴ്ച്ചകൾ ഒന്നുംതന്നെ പറ്റാതിരിക്കുന്നതിലല്ല മാഹാത്മ്യം. ഒരോ തവണയും എഴുന്നേൽക്കുന്നതിലാണ്.
- വൈകി വരുന്ന തിരിച്ചറിവുകൾക്ക് കൂട്ടായി സമയം ഒരിക്കലും കാത്ത് നിൽക്കാറില്ല.
- കുറവുകളെ അങ്ങനെതന്നെ അംഗീകരിക്കുക.വ്യത്യസ്തതകളിൽ സന്തോഷം കണ്ടെത്തുക. ജീവിതം സുന്ദരമാകട്ടെ.

സ്നേഹിക്കുമ്പോൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കണം
- ഇന്നലെകൾ ഓർമ്മകളായി, നാളെകൾ പ്രതീക്ഷകളുമാണ്. ജീവിതമെന്നത് ഇന്നാണ്.
- നിങ്ങൾ എന്നേക്കും ജീവിക്കും എന്നപോലെ സ്വപ്നം കാണുക, നിങ്ങൾ ഇന്ന് മരിക്കുന്നതുപോലെ ജീവിക്കുക.
- മുനയൊടിഞ്ഞ് തേഞ്ഞുതീരുമ്പോഴാവും മനസ്സിലാവുക ചിലരുടെ ജീവിതങ്ങൾക്ക് നിറം പകരാനുള്ള വെറും കളർപെൻസിലുകളായിരുന്നു നമ്മളെന്ന്.
- പ്രണയം പറയുവാൻ പൂവിനെ ചുംബിക്കാൻ നീട്ടിയ ചുണ്ടിൽ ചോര പൊടിച്ചത് മുള്ള്. ആ മുള്ള് കാലം ആയിരുന്നോ ഞാൻ തന്നെ ആയിരുന്നോ എന്ന് പിടി കിട്ടാത്ത ജീവിതം.

കാലത്തിനും മായ്ക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ട്
- ജീവിതത്തിൽ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത നിമിഷങ്ങളുണ്ടാവും.. അന്ന് മുതൽ നമ്മൾ സ്വയം സംസാരിച്ച് തുടങ്ങും.. സ്വയം തീരുമാനിച്ച് തുടങ്ങും.
- നിങ്ങളുടെ വികാരങ്ങൾ ഒരിക്കലും നിങ്ങളുടെ ബുദ്ധിയെ കീഴടക്കാൻ അനുവദിക്കരുത്.
- അഹങ്കാരം ജ്ഞാനത്തെ കെടുത്തും.
- നമ്മളെ വേണ്ടാത്തവർക്കായി കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം. അത് നമ്മളെ സ്നേഹിക്കുന്നവർക്കായ് ജീവിക്കാനുള്ളതാണ്.

ആരെയും ഒരു പരിധി വിട്ട് സ്നേഹിക്കരുത്.
പരിധിക്കപ്പുറം ആകുമ്പോൾ അവർക്ക്
നമ്മുടെ സ്നേഹം ഒരു അധികപ്പറ്റായി
മാത്രമേ തോന്നുകയുള്ളൂ.
- അസന്തുഷ്ടർ മറ്റുള്ളവരുടെ നിർഭാഗ്യങ്ങളിൽ നിന്ന് ആശ്വാസം നേടുന്നു.
- ഒര് നല്ല മനുഷ്യനാവാൻ കേവലം 0.00 രൂപയുടെ ചിലവ് ഉള്ളൂ.

ഹൃദയത്തിൽ എപ്പോഴും സ്നേഹം കരുതിവെക്കുക
അല്ലാത്തപക്ഷം സൂര്യപ്രകാശം ഏൽക്കാത്ത പുഷ്പങ്ങള്‍
നശിച്ചുപോയ പൂന്തോട്ടം പോലെ ആകും ജീവിതം.