There is only one happiness in this life, to love and be loved. Here are Love Quotes Malayalam for him and her that will help you show your partner just how much you care.

എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാന്‍..
നിനക്കായി മാത്രം…
ജനിക്കുമോ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം ?


അലിഞ്ഞിറങ്ങണം നിന്നിലേക്ക്

ഒരാളുണ്ടെങ്കിൽ
ഇടയ്ക്കിടയ്ക്കുള്ള
പിണങ്ങി പോക്ക്
ഒരു സുഖമാണ്

നോട്ടുകെട്ടുകൾ ഇല്ലെങ്കിലും
കോരിച്ചൊരിയുവാൻ കടലോളം
സ്നേഹം ഉണ്ട് ഈ മനസ്സിൽ

പ്രണയവും, ഒന്നേയുള്ളൂ.
നഷ്ടപ്പെട്ടാൽ മറ്റൊന്നും
ഞാൻ ആഗ്രഹിക്കാറില്ല.
മരണം അന്തസ്സുള്ളതും,
പ്രണയം സത്യം ഉള്ളതും
ആയിരിക്കണം
Love Quotes Malayalam
ഞാന് നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് അല്ലാതെ കണ്ണുകൾകൊണ്ട് അളന്നല്ല. അതുകൊണ്ടാവും ഒരിക്കലും നിലക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്.
കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം കഥ പറയുന്ന കണ്ണുകളെയാണ്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം
പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്.
നൂറു പെണ്കുട്ടികളോട് ഇഷ്ടം പറയല് ശരിയായ പ്രണയമല്ല. നൂറു തവണ ഒരേ പെണ്കുട്ടിയോട് പറയലാണ് യഥാർഥ പ്രണയം.
എന്നിലെ വേദനയും നൊമ്പരങ്ങളും ഇനി നീയുമായ് ഞാൻ പങ്കു വെക്കുന്നില്ല. മൗനം നമുക്കിടയിൽ തീർത്ത കൂറ്റൻ മതിൽ ഇടിഞ്ഞു വീഴാതിരിയ്ക്കട്ടെ.
നിറങ്ങൾ ഇല്ലാത്ത എന്റെ ലോകത്തു നിറങ്ങളായി നീ വരുന്നതും കാത്തു നിൽക്കുകയാണ് ഞാൻ.
എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു….. എഴുതി തീർത്തത് എന്റെ ജീവിതവും….. നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത്….. എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്.
നഷ്ട്ടമായത് എല്ലാം ഇന്നു എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്.
പരിഭവങ്ങൾ പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ…അപ്പോള് മാത്രമേ..എനിക്ക് നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കാനാകൂ.
ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം.
കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്.
ആകാശത്തിനു കീഴിൽ വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും.
വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു.
എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ. എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല.
കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും.
നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.
ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും… ഒന്നു കാണാൻ ഒപ്പം നടക്കാൻ… കൊതി തീരാതെ സംസാരിക്കാൻ.
നിന്നെ എനിക്ക് മറക്കാനാവില്ല. കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നു എന്ന വാക്ക് മാത്രം ആയിരുന്നില്ല. എന്റെ ജീവിതംകൂടി ആയിരുന്നു.
നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ.
ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്.
More >>
ഒപ്പം ജീവിക്കാന് ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരാളെ കണ്ടെത്തുന്നതാണ് യഥാര്ത്ഥ പ്രണയം.
മരണം വരേയും എന്നോടൊപ്പം നീയും നിന്നോടൊപ്പം ഞാനും ഉള്ളപ്പോൾ നമ്മൾ എന്തിനു ദുഖിക്കണം…അടുത്ത് ഇല്ലേലും മനസ്സ് നിറയെ നീയുംനിന്റെ ഓർമകളുംഉണ്ട്.
എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെണ്‍കുട്ടിയെക്കാൾ … എനിക്ക് വേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്.
ഒരു നിഴലായ് നീ അറിയാതെ, എന്നും നിന്‍റെ കൂടെ ഞാനുണ്ട് …. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ.
പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ , എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും.
കണ്ണീരിന്റെ നനവോടെ നോക്കാനല്ല. കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് നിന്നെ ഞാൻ സ്നേഹിച്ചത്.
നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു.
കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ, മനസ്സിൽ പതിഞ്ഞത് കൊണ്ടാകാം കണ്ണടച്ചിട്ടും അവളെ തന്നെ കാണുന്നത്.
പിണക്കത്തിനു ശേഷമുള്ള ഇണക്കത്തിനു മധുരം കൂടും പിണക്കമില്ലാതെ എന്ത് സ്നേഹം.
കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം.
ചങ്കുറപ്പുള്ള ഒരാൾ നമ്മെ ചേർത്ത് പിടിക്കാനുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മളെ ഒറ്റപെടുത്തിയാലും നമുക്ക് ഒന്നും സംഭവിക്കില്ല.
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്.
ഇണക്കം ഉള്ളയിടത്തെ പിണക്കമുണ്ടാവുകയുള്ളു. ഇണക്കവും പിണക്കവും ഉണ്ടാകുമ്പഴേ ജീവിതത്തിനു അർത്ഥം ഉണ്ടാവുകയുള്ളൂ.
എന്റെ ആയുസ്സ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം. ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളത് വരേ എനിക്ക് ആയുസ്സ് മതി.
ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ്.