Every morning is the symbol of rebirth of our life, so forget all yesterdays bad moments and make today beautiful. Sharing a good morning quotes Malayalam can sparkle positive thinking and improve our life conditions. The messages that come across are simple, but they work as a reminder for something deeper we have read in literature or something that we have experienced in our own lives or seen happening in other people’s life paths.

പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ ഉദിച്ചുയരുമ്പോൾ കിരണങ്ങൾക്ക് അസ്തമയം വരെ തിളങ്ങേണ്ടതുണ്ട് ആ പൊൻകിരണങ്ങൾ ആവാൻ നാം ശ്രമിക്കുക. ശുഭദിനം.
- നമ്മുടെ ഇന്നിനെ നാം നന്നാക്കാൻ ശ്രമിച്ചാൽ നമ്മുടെ നാളെയും നല്ലതായിത്തീരും.
- നന്മനിറഞ്ഞ സേവനങ്ങൾ നന്ദിയുള്ള സുഹൃത്തുക്കളെ സൃഷ്ടിക്കും.
- പാത മനോഹരം ആണെങ്കിൽ എങ്ങോട്ടാണെന്ന് അന്വേഷിക്കണം എന്നാൽ ലക്ഷ്യസ്ഥാനം മനോഹരം ആണെങ്കിൽ പാതയെ കുറിച്ച് അന്വേഷിക്കേണ്ടതില്ല മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുക.
- സ്നേഹം ഒളിക്കാൻ ഉള്ളതല്ല അത് പകരാൻ ഉള്ളതാണ് സ്നേഹം അറിഞ്ഞ് മനസ്സ് നടന്നാലും ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കും എന്ന് ഉറപ്പാണ്.
- സത്യമുള്ള വാക്കുകളും സ്നേഹമുള്ള ഹൃദയവും ആത്മാർഥമായ മനസ്സും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും സ്നേഹത്തോടെ നിലനിൽക്കും.

കൊഴിഞ്ഞു പോയ ഇലകളെയും അടർന്നു വീണ പൂക്കളെയും ഓർത്ത് പരിതപിക്കാതെ. വരാനിരിക്കുന്ന തളിരിനെയും വിടരാനുള്ള മൊട്ടിനെയും ഓർത്തു ആഹ്ലാദിക്കുക….. “ശുഭദിനം”.
Good Morning Quotes Malayalam
- പ്രതീക്ഷിക്കുന്നത് എല്ലാം സംഭവിക്കണമെന്നില്ല സംഭവിക്കുന്നത് പ്രതീക്ഷിച്ചതു പോലെ ആകണം എന്നില്ല എങ്കിലും നല്ലത് ചെയ്യുക നന്മയിൽ ജീവിക്കുക അപ്പോൾ ഈ ജീവിതം ധന്യമാകും.
- നിങ്ങൾ നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ വിജയത്തിൽ നിന്ന് പഠിക്കും.
- മനസ്സിന്റെ കണ്ണാടിയായി മാറുന്ന ഒരു സുഹൃത്ത് ബന്ധം ഈ ദിവസം ഉണ്ടാവാട്ടെ എന്നു ആശംസിച്ചു കൊണ്ട് ശുഭദിനം.
- നാളെയുടെ സ്വപ്‌നങ്ങൾ എന്നെ ഉറങ്ങാൻ കൊതിപ്പിക്കുന്നു . ഇന്നലെയുടെ ഓർമകൾ എന്റെ ഉറക്കം കെടുത്തുന്നു. ശുഭദിനം.

പുലരിതൻ മണിച്ചെപ്പ് തുറക്കുമ്പോൾ കിളികളുടെ കളകളാരവം മിഴികൾ എത്തുമ്പോൾ മഞ്ഞുതുള്ളിപോലെ ഒരു പ്രഭാതം കൂടി. ശുഭദിനം.
- നിങ്ങൾ ആരെയെങ്കിലും അവഗണിക്കുകയാണെങ്കിലോ ഉപദ്രവിക്കുകയാണെങ്കിലോ നിങ്ങൾ ഒന്ന് ചിന്തിക്കുക എതിർ സ്ഥാനത്ത് താനായിരുന്നെങ്കിൽ?
- സ്വപ്നം കാണാൻ പഠിപ്പിച്ചവർ പിന്നീട് ഒരു സ്വപ്നമായി മാറിയപ്പോഴാണ് സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലെന്ന് മനസ്സിലായത്.
- “എന്നെ എന്തിനാ ഇത്രയും പരീക്ഷിക്കുന്നത് ദൈവമേ” എന്ന് ചിന്തിക്കുന്നതിലും നല്ലതല്ലേ “എന്നെ ഇത്രയല്ലേ പരീക്ഷിച്ചത് ദൈവമേ” ഗുഡ് മോർണിംഗ്.
- ഈ ഭൂമി അത് വളരെ മനോഹരമാണ്.. ആരും ജീവിക്കാൻ കൊതിപ്പിക്കുന്നിടമാണ്…..ആകാശം അത് അതിമനോഹരമാണ് ആരും എത്താൻ കൊതിക്കുന്നിടമാണ്. സുപ്രഭാതം.

ഓരോ പ്രഭാതവും ഓരോ പ്രതീക്ഷയുടെ ആരംഭമാണ് സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് തുടക്കമാണ്. ശുഭദിനം.
- സ്വന്തം കഴിവ് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന് എവിടെ ചെന്നാലും പരാജയം മാത്രമായിരിക്കും.
- വളർന്ന് വരുമ്പോൾ പെൻസിൽ മാറ്റി പേന വച്ചുതരുന്നത് എന്തിനെന്നറിയോ: ഇനിയുള്ള ലൈഫിൽ തെറ്റുകൾ പറ്റിയാൽ മായ്ക്കാൻ എളുപ്പമല്ല എന്ന ബോധം ഉണ്ടാവാൻ. സുപ്രഭാതം.
- ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം. സുപ്രഭാതം.
- കാലതാമസം, ഓർമ്മക്കുറവ്, അലസത, ആവിശ്യത്തിലധികം ഉറക്കം ഈ നാലും ജീവിത പുരോഗതിക്ക് വിഘ്നങ്ങളാകുന്നു. ശുഭ ദിനം. ശുഭ ചിന്തകൾ.
- മൗനം എപ്പോഴും സമ്മതം ആയിരിക്കില്ല… നിശബ്ദ്ധമായ പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ ഭാഷ കൂടി ആയിരിക്കും. ശുഭദിനം.

എല്ലാ നല്ല കൂട്ടുകാർക്കും നേരുന്നു ശുഭദിനം
- ഉടുതുണിയഴിഞ്ഞു വീണ രാത്രിയുടെ നാണം മറക്കാൻ പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി.. എല്ലാ കൂട്ടുകാര്‍ക്കും നല്ലൊരു ദിവസം നേരുന്നു.
- ഒരു ലക്ഷ്യം നിന്‍റെ മുന്നിലുണ്ടോ..? എങ്കിൽ ആ ലക്ഷ്യത്തിലേക്കുള്ള വഴികളിലെ മുള്ളുകളും കല്ലുകളും നിനക്കൊരു പ്രശ്നമാകില്ല…. ശുഭദിനം.
- ഈ പുലരി കൂടി കാണാൻ ഭാഗ്യം തന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട്.. ഈ ദിനവും നന്മകള്‍വർഷിക്കട്ടെ എന്നാശംസിക്കുന്നു.. ശുഭദിനം.
- നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക എന്നത് കടമയാണ് പക്ഷേ നിങ്ങൾ സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതം. ശുഭദിനം

ഓരോ പ്രഭാതവും പുണ്യമാണ് നല്ലത് കാണാനും നന്മയിൽ ജീവിക്കാനും ലഭിക്കുന്ന സുന്ദര നിമിഷം. എല്ലാ കൂട്ടുകാർക്കും നല്ലൊരു ദിവസം നേരുന്നു.
More Good Morning Wishes
- മഴയുടെ നേർത്ത രാഗം പോലെ പെയ്തു തീർന്നിട്ടും ബാക്കി നിൽക്കുന്ന മേഘങ്ങൾ പോലെ ചില ഓർമ്മകൾ എന്നും കൂടെയുണ്ടാവും…. വീണ്ടും വീണ്ടും ഓർത്തെടുക്കാൻ… ആ ഓർമ്മകളിലൂടെ ഇന്നത്തെ പുലരി നേരുന്നു…. ശുഭദിനം കൂട്ടുകാരെ..
- നാളെയുടെ പൂമൊട്ടുകൾ തേടി പോകുമ്പോൾ. കൊഴിഞ്ഞു പോയ ഇന്നലെകൾ മറക്കാതിരിക്കു. സുപ്രഭാതം..
- നമുക്ക് ഇനിയുമേറെ സഞ്ചരിക്കാനുണ്ട്….. വിഷമങ്ങളെയും വേദനകളെയും അകറ്റുവാനുണ്ട്. വേര്‍പാടും വിരഹവും മറക്കുവാനുണ്ട്…… സന്തോഷവും സമാധാനവും ആശ്വാസവുമെല്ലാം ലഭിക്കുന്നത്‌നമ്മുടെ ഹൃദയങ്ങളില്‍നിന്നുതിര്‍ന്നു വീഴുന്ന നല്ല നല്ല വാക്കുകളെ ആശ്രയിച്ചാണ്. ശുഭദിനം.

ജീവിതം ഒന്നേ ഉള്ളു അത് എത്രത്തോളം സന്തോഷഭരിതമാക്കാൻ പറ്റുമോ അത്രത്തോളം സന്തോഷഭരിതമാക്കുക. നല്ലൊരു ദിനം നേരുന്നു
- മഞ്ഞു തുളളി കണങ്ങൾ പോൽ എന്നിൽ അലിഞ്ഞു തീർന്ന പ്രണയമെ. ഒരു കുളിരായ്യ് എന്നിൽ എന്നും അലിഞ്ഞു തീരണം. നിന്റെ സ്നേഹം എന്നും എനിക്ക് ഒരു കുളിരാണ്. ശുഭദിനം.
- കോടമഞ്ഞു നിറഞ്ഞ പ്രഭാത പുലരിയില്‍നനഞ്ഞ ഈ പുതുമഴയില്‍പുതിയൊരു അദ്യായത്തിന്‍റേ പ്രാരംഭമായിരുന്നു. ശുഭദിനം നേരുന്നു.
- തെറ്റ് പറ്റിയതിന് ആരെങ്കിലും ക്ഷമ ചോദിക്കുമ്പോൾ ഗമ കാണിക്കരുത്. കാരണം നിന്റെ മഹിമ കണ്ടിട്ടല്ല ക്ഷമ ചോദിച്ചത്. നിന്നെക്കാൾ വലിയ മനസ്സുള്ളത് കൊണ്ടാണ്.. ശുഭദിനം

പുൽനാമ്പിലെ ജലകണം പോൽ നിർമ്മല്യമാർന്നതാണമ്മതൻ സ്നേഹം എന്നെന്നും ഓർക്കാൻ ഓർക്കാൻ ഒരു പുലരി കൂടി. ശുഭദിനം.
- എല്ലാവർക്കും സുപ്രഭാതം, നല്ലൊരു ദിവസമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് ഉണരാം ………. സുപ്രഭാതം……….
- ശാന്തിയും സമാധാനവും നിറഞ്ഞ ഒരു പുതിയ ദിവസം ആശംസിക്കുന്നു.. സുപ്രഭാതം…
- നന്മ കണ്ടെത്തുക പരിപോഷിപ്പിക്കുക, സ്നേഹം താനേ നിങ്ങളെ തേടി വരും വരും.
- ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ അടഞ്ഞ വാതിലിനു മുന്നിൽ മാത്രം നിൽക്കുന്നു. എന്നാൽ നമുക്കായി തുറന്ന മറ്റനേകം വാതിലുകൾ കാണാതെ പോകുന്നു. നമുക്കായി തുറന്ന വാതിലിലൂടെ നമുക്ക് സഞ്ചരിക്കാം.

ഇനിയും എഴുതി തീരാത്തൊരു കവിതയുണ്ട്. നിന്നില്‍ അവസാനിക്കാൻ വേണ്ടി മാത്രം എഴുതപ്പെട്ടത്. ഈ പുലരിയിലും അത് തുടരട്ടെ. ശുഭദിനം.
- തിരി തെളിയിക്കാൻ എളുപ്പമാണ് എന്നാൽ അണയാതെ സൂക്ഷിക്കാൻ പ്രയാസമാണ്. ഇതുപോലെയാണ് ബന്ധങ്ങളും. ബന്ധങ്ങൾ അണയാതെ സൂക്ഷിക്കാൻ ശ്രമിക്കുക.
- അവനവൻറെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർത്ഥ ജ്ഞാനം. എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.
- വിധിയെ… നീയും, അറിയണം ഒന്നുമില്ലാത്തവനും ഇവിടെ ഒരായിരം സ്വപ്നങ്ങൾ നെയ്തു കാത്തിരിക്കുന്നുണ്ടെന്ന്.. ഗുഡ് മോർണിങ്.
- Love Quotes Malayalam
- Sad Quotes Malayalam
- Motivational Quotes in Malayalam
- Friendship Quotes Malayalam