The Most Beautiful Friendship Quotes Malayalam with Pictures

by akhil.s07

Friendships are one of the most important things in life. Jobs, cities, and circumstances change, but best friends are constant. With such supportive friendships in our lives, it can be easy to take them for granted. Friendships are colored dreams. There can be good and bad in it. There can be sadness and happiness in sharing. Life without good friendships can be utterly meaningless and boring. Moreover friendship is a relationship that cannot be described in words. Every deep friendship is a relationship that makes us feel so emotionally important in life. Here we crafted some beautiful Friendship Quotes Malayalam for you.

Friendship Status Malayalam
Friendship Quotes Malayalam

പറഞ്ഞറിയിച്ച പ്രണയത്തേക്കാൾ
വലുതാണ് പറയാതെ അറിഞ്ഞ
സൗഹൃദം

Friendship Malayalam Quotes
Friendship Malayalam Quotes

ഒരു മരത്തിൻറെ പല ഭാഗങ്ങൾ എന്നപോലെ
എൻറെ ഹൃദയത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്
എൻറെ സുഹൃത്ത്ബന്ധങ്ങൾ

Friendship Quotes Malayalam
Friendship Quotes Malayalam

സൗഹൃദം നിർവചിക്കാനാവില്ല ആർക്കും ഒരുനാൾ ഇതിനുള്ള ആഴവും വ്യാപ്തിയും എത്രയെന്ന്. പ്രവചിക്കാനാവില്ല ആർക്കും ഒരുനാൾ ഇതിനുള്ള ആയുസ്സ് എത്രമാത്രമെന്ന്. എങ്കിലും സാധിക്കും ഒരു കാര്യമെന്നും സൂക്ഷിച്ചുവെക്കാം താഴിട്ട്പൂട്ടാതെ.

Malayalam Friendship Status
Malayalam Friendship Status

നീ ഇല്ലെങ്കിൽ ഞാനും ഇല്ല

Malayalam Friendship Quotes
Malayalam Friendship Quotes

ഒരിക്കലും വാടാത്ത പൂപോലെ,
ആരും പറയാത്ത കഥ പോലെ,
ഇതുവരെ കാണാത്ത സ്വപ്നം പോലെ,
എന്നും എപ്പോഴും മായാതെ നിൽക്കട്ടെ
നമ്മുടെ സൗഹൃദം.

Friendship Pictures Malayalam
Friendship Pictures Malayalam

സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ
ദൗർബല്യം എങ്കിൽ നിങ്ങളാണ്
ലോകത്തിലെ ഏറ്റവും വലിയ ശക്തൻ.

Friendship Malayalam Words
Friendship Malayalam Words

ജീവിതത്തിൽ ഞാൻ എന്തെങ്കിലുമൊക്കെ
സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് എൻറെ
കൂട്ടുകാരെ മാത്രമാണ്

സൗഹൃദങ്ങള്‍ നിറമുള്ള സ്വപ്നങ്ങളാണ്. അതില്‍ നല്ലതും ചീത്തയുമുണ്ടാവാം. പങ്കിടാന്‍ സങ്കടവും സന്തോഷവുമുണ്ടാവാം. നല്ല സൗഹൃദങ്ങൾ ഇല്ലാത്ത ജീവിതം തീർത്തും അർത്ഥശൂന്യവും വിരസവുമായിരിക്കും. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും.

ചുവടെയുള്ള ചേര്‍ത്തിട്ടുള്ള മുഴുവൻ ഉദ്ധരണികളില്‍ നിന്നും നിങ്ങളുടെ സുഹൃത്തിനുള്ള സൗഹൃദ ഉദ്ധരണി കണ്ടെത്തി അയച്ചുകൊടുക്കുക. അങ്ങനെ ഇന്നതെ നിങ്ങളുടെ ദിവസം ആന്ദകരമാക്കി മാറ്റുക.

Friendship Quotes Malayalam

  • പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്.
  • മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക് പറയുന്നപേരാണത്രേ. കൂട്ടുകാർ.
  • കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ. എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.
  • മനസ്സൊന്ന് കലങ്ങുമ്പോ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല. പൊയ്മുഖമുള്ള പല സ്നേഹങ്ങളും.
  • വേദന മാത്രം തന്ന പ്രണയത്തേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നതു പുഞ്ചിരി തന്ന സൗഹൃദങ്ങളാണ്.
  • ലോകത്തിലെ ഏറ്റവും വിഷമകരമായ കാര്യം സൗഹൃദമാണ്. ഇത് നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ഒന്നല്ല. എന്നാൽ സൗഹൃദത്തിന്റെ അർത്ഥം നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ശരിക്കും ഒന്നും പഠിച്ചിട്ടില്ല.
  • ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു, മാത്രമല്ല നിങ്ങൾ ആരായിരിക്കണമെന്ന് സഹായിക്കുകയും ചെയ്യുന്നു.
  • നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്. അടുക്കുകയും അകലുകയും ചെയ്യുന്നു. എന്നാൽ ഒരിക്കലും പിരിയുകയില്ല.
  • എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.
  • ചില സൗഹൃദങ്ങൾ അകലം കൂടുന്നതനുസരിച്ചു അടുപ്പം കൂടും.അങ്ങനെയുള്ള സൗഹൃദങ്ങൾ എക്കാലവും നമ്മുടെ മനസ്സിൽ സൂക്ഷിച്ചു വെയ്ക്കാം. അത് യഥാർത്ഥ സൗഹൃദമായിരിക്കും.
  • പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.
  • വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും. പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും.
    എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഒരു വിള്ളലുമേൽക്കാതെ എന്നും കൂടെ തന്നെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
  • ജീവന് തുല്യം സ്നേഹിക്കുന്നവർ പല പ്രതിസന്ധികളിലും നമ്മുടെ കൂടെ നിന്നെന്നു വരില്ല. എന്നാൽ കൂട്ടുകാർ അങ്ങനെയല്ല സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാണ് അവർ. അത് കൊണ്ട് കൂട്ടുകാരെ സ്നേഹിക്കുക.
  • എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ നല്ല സൗഹൃദങ്ങൾ ഉണ്ടാകണം.
  • സോറി. എന്നവാക്കിനു വിലയില്ലാത്ത ഒറ്റകാര്യമേ ഈ ലോകത്തുള്ളൂ സൗഹൃദം.
  • ചിലരോട് എന്തും പറയാം പക്ഷേ എല്ലാം പറയാൻ കഴിയില്ല മറ്റുചിലരോട് എല്ലാം പറയാം എങ്കിലും എന്തും പറയാൻ കഴിയില്ല. അപൂർവ്വം ചിലരോട് മാത്രം എന്തും പറയാം .എല്ലാം പറയാം അതാണ് സൗഹൃദം.

More Friendship Quotes Malayalam

  • നിരവധി ആളുകൾ നിങ്ങളുടെ ജീവിതത്തിനകത്തും പുറത്തും നടക്കും, എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ മാത്രമേ നിങ്ങളുടെ ഹൃദയത്തിൽ കാൽപ്പാടുകൾ ഇടുകയുള്ളൂ.
  • ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരു കാരണവും അറിയാതെ ദേഷ്യവും പിണക്കവും തോന്നാതെ ഒരിക്കലും വെറുക്കാനാകാതെ ചേർത്ത് നിർത്താൻ മാത്രം കഴിയുന്നവ.
  • ചില ബന്ധങ്ങൾങ്ങൾക്ക് നിർവിചനമില്ല ആരാണെന്ന് എന്താണന്നാ തിരിച്ചറിയാൻ കഴിയാതെ ആരൊക്കെയോ ആയ ചില ബന്ധങ്ങൾ.
  • പ്രണയത്തെ പോലെ സൗഹൃദത്തിലും വേണ്ടത് വിശ്വാസമാണ്. സൗഹൃദത്തിൽ വിശ്വാസമുണ്ടായാൽ അത് പ്രണയത്തിനും മേലെയുള്ള വികാരം.
  • നമുക്ക്പറയാനുള്ളത് കേൾക്കാൻ ഒരാളുണ്ട് എന്നുപൂർണ്ണമായി വിശ്വസിക്കാനാവുന്നിടത്താണ്സൗഹൃദം ഉത്കൃഷ്ടമാകുന്നത്.
  • ചിലരുണ്ട് എത്ര വിഷമിച്ചിരുന്നാലും എന്തെങ്കിലുമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കും. ഒടുവിൽ എല്ലാ ദുഃഖവും മറന്ന് നാം പൊട്ടിച്ചിരിക്കും.
  • ചിലരുണ്ട് കർമം കൊണ്ട് കൂടപ്പിറപ്പായവർ. നന്മ കൊണ്ട് നെഞ്ചിൽ കയറികൂടിയവർ.
  • കരഞ്ഞതെല്ലാം ഓർകുമ്പോ ചിരിവരും. #പ്രണയം. ചിരിച്ചതെല്ലാം ഓർക്കുമ്പോ സങ്കടം വരും. #സൗഹൃദം.
  • വരികളിൽ ഒരക്ഷരം സ്ഥാനം തെറ്റുമ്പോൾ നോവറിയുന്ന സൗഹൃദം.
    ഒരു നിമിഷം പോലും മാറിനിൽക്കാതെ അകലെ എവിടേയൊ ഇരുന്ന് വരികളാൽ തലോടുന്ന സൗഹൃദം. എന്തു പേരിടും ഞാനീ സ്നേഹത്തിന്?
  • സുഹൃത്തുക്കളങ്ങനാ. ചിലപ്പോൾ തമ്മിലടിക്കും ചിലപ്പോൾ സ്നേഹിക്കും. എന്തായാലും സന്തോഷമായാലും ബുദ്ധിമുട്ടായാലും അവരുണ്ടാകും.
  • മഞ്ഞു തുള്ളി പോലെ മൃദുലവും, സൂര്യ കിരണം പോലെ ശോഭ എറിയാതുമാകണം സൗഹൃദം.
  • പ്രണയത്തെ കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയിട്ടില്ല കാരണം പ്രണയത്തേക്കാൾ വലിയ വികാരമാണ് സൗഹൃദം.
  • യഥാർത്ഥ സൗഹൃദം ജീവിതത്തിന്റെ മരുന്നാണ്.
  • ഒരു ലഹരിക്കും എന്നെ കിഴ്‌പെടുത്താൻ സാധിച്ചില്ല കിഴപെടുത്തിയ ലഹരി അതു സൗഹൃദം മാത്രമാണ്.
  • ഇനി ഒരിക്കലും പുഞ്ചിരിക്കില്ലെന്ന് വിചാരിക്കുമ്പോൾ ചിരിക്കാൻ സഹായിക്കാൻ ഓരോ പെൺകുട്ടിക്കും ഒരു മികച്ച സുഹൃത്ത് ആവശ്യമാണ്.
  • നാം വിളിക്കാതെ തന്നെ നമ്മെ തേടിയെത്തുന്നവർ. ഒന്നും പ്രതിഷിക്കാതെ കൂടെ കൂടുന്നവർ. നമ്മുടെ വേദന അവരുടേതായി കാണുന്നവർ. സന്തോഷത്തിൽ പങ്കുചേരുന്നവർ. ഇങ്ങനെ ഉള്ളവരെയാണ് അക്ഷരം തെറ്റാതെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് വിളിക്കേണ്ടത്.
  • വെട്ടിത്തിരുത്തലുകള്‍ക്കായ് കാലം മാറ്റിവെച്ച എഴുത്താണി. വേദനമായ്ക്കാന്‍ നന്‍മനിറച്ച മഷിത്തണ്ട്. മനസ്സ് ഏറ്റുപറയാന്‍ കൊതിക്കുന്ന കുംമ്പസാരക്കൂട് സൗഹൃദം.
  • തെറ്റിനെ ന്യായീകരിക്കാതെ ശരികളെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മ സൗഹൃദം.
  • മറ്റെവിടെയെങ്കിലുമുണ്ടാകുമ്പോൾ നിങ്ങൾക്കായി അവിടെയുള്ള ഒരാളാണ് ഒരു യഥാർത്ഥ സുഹൃത്ത്.
  • വെറും ചെങ്ങാത്തമല്ല അറിയാതെയത് പാറിവീണ് ഓർമ്മകളിൽ തൊട്ടുരുമ്മി മഴത്തുള്ളികളായി നിറയുന്നു. സൗഹൃദം.
  • വാക്കുകൾക്ക് വിടവിലൂടെ ചോർന്ന് പോകത്തൊരു ബന്ധം. സൗഹൃദം.
  • കൈവിട്ടു കളയാൻ എളുപ്പമാണ്, നേടിയെടുക്കാൻ ഏറെ വിഷമവും. പറഞ്ഞില്ല എന്റെ പ്രണയം അവളോട്, ഒരു വാക്കിനാൽ ഒരിക്കലും നഷ്ടപ്പെടരുതല്ലോ സൗഹൃദങ്ങൾ.
  • നിങ്ങളെ ‘വേദനിപ്പിക്കുന്ന’ ഒരു സുഹൃത്തിനെ സ്നേഹിക്കരുത്..നിങ്ങൾ സ്നേഹിക്കുന്ന ഒരു സുഹൃത്തിനെ വേദനിപ്പിക്കരുത് !! ഒരു സുഹൃത്തിനായി എല്ലാം ത്യജിക്കുക, എന്നാൽ ഒരിക്കലും ഒരു സുഹൃത്തിനെയും ഒന്നിനും ബലിയർപ്പിക്കരുത്.

Love Quotes Malayalam

Sad Quotes Malayalam

Motivational Quotes in Malayalam