Over the course of your life, you will face many different kinds of relationships. Each relationship will bring something new to your life or bring something new out of yourself; each is an opportunity to learn and to grow and to be challenged. Reading through these Bandhangal Malayalam Quotes will encourage you to take stock of the relationships you have in your life and all the different things they bring to you.

ചെയ്തുപോയ തെറ്റുകൾ പരസ്പരം മനസ്സിലാക്കുകയും, തെറ്റുകൾ ക്ഷമിക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങൾ വളരുന്നത്.

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങള്‍ ഇല്ലാതായാല്‍ ജീവിതം പിന്നെ ഒരു നൂലുപൊട്ടിയ പട്ടംപോലെയായിത്തീരാന് നിമിഷങ്ങള്‍ മതിയാകും.

ഓടാത്ത വാച്ച് കയ്യിൽ കെട്ടിയത് പോലെയാണ് ചിലബന്ധങ്ങൾ. കൂടെ ഉണ്ടോ? ഉണ്ട്. എന്നാൽ കാര്യമുണ്ടോ? ഇല്ല.

വാക്കുകളാൽ മുറിപ്പെട്ട ബന്ധങ്ങൾ കൂടിച്ചേരാൻ സമയമെടുക്കും.. വിമർശനങ്ങളെ പോലും മുറിപ്പെടുത്താതെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ ബന്ധങ്ങൾ സുദൃഢമായിരിക്കും.

ചില ബന്ധങ്ങൾ അങ്ങിനെയാണ് നാം പോലും അറിയാതെ നമ്മുടെ ഹൃദയം അവർക്ക് മുന്നിൽ കീഴ്പെട്ടു പോയിട്ടുണ്ടാവും.

“ബന്ധങ്ങൾ ബന്ധനമായ് തോന്നുമ്പോഴാണ് ബന്ധങ്ങളുടെ മൂല്യം നഷ്ടമാവുന്നതും. “

സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോൾ നമ്മളോർക്കണം, നാളെ അവർക്കും സമയമില്ലെന്നാവം. നാളെ നമ്മളും ഒറ്റപ്പെട്ടുപൊവാം.. എല്ലാ തിരക്കുകൾക്കിടയിലും സമയമുണ്ടാക്കുന്നതാവണം നല്ല ബന്ധങ്ങൾ.
More Bandhangal Malayalam Quotes
- ആരും ഒരുപാട് കാലത്തേക്കില്ല എന്നുള്ള ബോധത്താൽ വളരട്ടെ ഒരോ ചിന്തകളും ബന്ധങ്ങളും.
- ബന്ധങ്ങളുടെ പല രൂപത്തിലാണ് ലോകത്തിന്റെ നിലനില്‍പ്പ് തന്നെ. ഇവയില്‍ ഏറ്റവും മനോഹരവും ഉദാത്തവുമായ ഒന്നാണ് പ്രണയം. ഒരു നല്ല ബന്ധത്തില്‍ ഒരാള്‍ എല്ലാം പങ്കാളിക്കായി സമര്‍പ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഒരു പക്ഷേ ബന്ധത്തിനായി ലോകത്തെ തന്നെയോ തന്നെ തന്നെയോ ഒരാള്‍ നല്‍കിയേക്കാം. എന്നാല്‍ ബന്ധം തകര്‍ന്നാലോ?
- എല്ലാ ബന്ധങ്ങളും തകരുന്നത് സഹിക്കാം പ്രണയം ഒഴികെ. പലപ്പോഴും അമിത പ്രതീക്ഷകളാണ് ബന്ധത്തെ തകര്‍ക്കുന്നത്. ഓര്‍ക്കുക. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തില്‍ എന്ന പോലെ ബന്ധത്തിലും ഉണ്ട്.
- മറന്നു പോയ വഴികളും.. ചേർത്തെഴുതേണ്ട ബന്ധങ്ങളും. അപൂർണ്ണമായ മനസ്സിന്റെ താളം പോലെ.
- ജീവിത സായാഹ്ന വഴിയിൽ മറന്നു പോകുന്ന ചില വിജയ വഴികൾ…! മൗനത്തിലാഴ്ന്ന് മനതാരിൽ നിന്ന് മാഞ്ഞു പോയ ചിലർ..! ഓർക്കാപ്പുറത്ത് പെയ്തൊഴിയുന്ന മഴപോലെ, മരണത്തേക്കടുക്കും മുമ്പ് ചേർത്തെഴുതേണ്ട ബന്ധങ്ങൾ..!
- ബന്ധങ്ങള്‍ മനോഹരവും അതിശയകരവുമാണ്. ദൈവത്തിന്റെ വരദാനവും. മക്കളും തമ്മിലുള്ളത് അഛനും അമ്മയും തമ്മിലുള്ളത് സുഹൃത്തുക്കള്‍ തമ്മിലുള്ളത്, കാമുകീ കാമുകന്മാര് തമ്മിലുള്ളത് പ്രൊഫഷനോടുള്ളത് അങ്ങനെ പോകുന്നു ബന്ധങ്ങളുടെ നിര.
- ചില ബന്ധങ്ങൾ പൊട്ടക്കിണറ്റിലേക്കുള്ള എടുത്തു ചാട്ടം പോലെയാണ്. പെട്ടു പോവും പിന്നങ്ങോട്ട്.
- ചിലരുടെ വാക്കുകൾക്ക് വെടിയുണ്ട ഹൃദയത്തിൽ തറയ്ക്കുന്നതിലും വേദന നൽകാനാവും.
- ജീവിച്ചിരിക്കുമ്പോഴും മരിച്ചു പോവാറുണ്ട് ചിലർക്ക് മുന്നിൽ
- ബന്ധങ്ങൾ തൂക്കി നോക്കിയ തുലാസിൽ ഞാൻ എന്ന തട്ട് എന്നും താണിരുന്നത് നിന്റെ കുറ്റമല്ല.
- ഉറ്റവരുടെയും ഉടയവരുടെയും സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ഇടയിൽ അതിരുകളില്ലാത്ത പ്രണയം പലപ്പോഴും ബാലികേറാ മല തന്നെയാണ്
- സ്വരച്ചേർച്ചയില്ലേലും അത് മറച്ചു വച്ച് തങ്ങളുടെ കുരുന്നുകളുടെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഒരുമിച്ചു കഴിയുവാൻ ശ്രമിക്കണം.
- പച്ചയായ സ്നേഹ ബന്ധങ്ങൾക്ക് പകരം വെക്കാൻ ലോകത്ത് ഒന്നിനും കഴിയില്ല…
- തൊടുത്തു വിടുന്ന വാക്കുകളിലെപ്പോഴും ഇരു തവണ ചിന്തയെ പായിക്കുക… തേനൂറും നാവു തന്നെ വിഷം ചീന്തുമെന്നോർക്കുക.
- വേണ്ടെന്നുവെയ്ക്കലുകളല്ല, പൊരുത്തപ്പെടലുകളാണ് ബന്ധങ്ങളിലാവശ്യം.
- തെറ്റിദ്ധാരണയും മുൻവിധിയും നിറഞ്ഞ അപരിചിതർ… അവർ അപരിചിതരായി തന്നെയിരിക്കട്ടേ… അതിവിടെയായാലും എവിടെയായാലും
- മറ്റുള്ളവരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കുമ്പോഴും, ഉള്ളിലെ സ്നേഹത്തെ പ്രകടിപ്പിക്കാതെ ഇരിക്കുമ്പോഴും ആണ് സ്നേഹം തൊറ്റുപോവുന്നത്.
- ചില ബന്ധങ്ങൾ അങ്ങനെയാണ്… രക്തബന്ധത്തിനപ്പുറം അവ സഞ്ചരിക്കും..
- ചില ബന്ധങ്ങൾ ഉണ്ട്… പരിശുദ്ധമായാ ബന്ധം. നേടിയെടുക്കാൻ കഴിയാത്തതും. വിട്ടുകളയാൻ പറ്റാത്തതും. അങ്ങനെ ഉള്ള ബന്ധങ്ങൾ എന്നും ഇടനെഞ്ചിലെ ഒരു പിടപ്പാണ്. വിങ്ങലാണ്…. വേദനആണ്…
- ചില ബന്ധങ്ങള്‍ സേഫ് ലോക്കറുകളില്‍ വെച്ച ആഭരണങ്ങള്‍ പോലെയാണ് എപ്പോഴെങ്കിലും ആവിശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കുന്നവ അല്ലെങ്കില്‍ തനിക്ക് ആവശ്യം വരുമ്പോള്‍ അതവിടെ ഉണ്ട് എന്ന ധൈര്യം തരുന്നവ
- ബന്ധങ്ങള്‍ പാലം പോലെയുള്ളതാവണം രണ്ടു ഭാഗത്തേക്കും ഒരേ പോലെ സഞ്ചരിക്കാവുന്നവ. ചില പാലങ്ങള്‍ പോലും ഒരു ഭാഗത്തേക്ക് മാത്രമായി പോകുന്നു വണ്‍വേ പാലങ്ങള്‍ ആ പാലത്തില്‍ തിരക്ക് കുറവായിരിക്കും
Motivational Quotes in Malayalam