The Most Heart Touching Alone Quotes Malayalam

by akhil.s07

Being alone is something we all experience, but it doesn’t have to be painful. If you don’t feel like being alone, please read these Alone Quotes Malayalam below. They will show you how to make the most out of being with yourself.

Malayalam Alone Quotes
Malayalam Alone Quotes

ഇന്നെന്‍ വിരലുകള്‍ ചുംബിക്കുന്നൊരാ തൂലിക പെറ്റു കൂട്ടുന്നതൊക്കെയും കവിതകളാണ്. നീ ഇല്ലായ്മയുടെ കനലില്‍ ചുട്ടെടുത്ത കവിതകള്‍.

Alone Quotes in Malayalam
Alone Quotes in Malayalam

പിടയുന്ന എന്‍പ്രാണനില്‍തിരിച്ചുകിട്ടാത്ത ഓര്‍മ്മകളും മിഴിനീര്‍കണങ്ങളും മാത്രം. ഏകാന്തമായ വഴികളും ദുഃഖത്തിന് നിമിഷങ്ങളും ഒറ്റപ്പെടലിനെ കണ്ണീര്‍മഴയും മാത്രം ഇന്നെനിക്ക് സ്വന്തം.

Alone Malayalam Quotes
Alone Malayalam Quotes

ഒറ്റയ്ക്ക് നടക്കുന്നത് പ്രയാസമുള്ള കാര്യമല്ല എന്നാൽ ഏറെ ദൂരം ഒരാൾക്കൊപ്പം നടന്നിട്ട് ഒറ്റയ്ക്ക് തിരികെ നടക്കുമ്പോഴാണ് അത് പ്രയാസമുള്ളതാകുന്നത്.

Feeling Alone Quotes in Malayalam
Feeling Alone Quotes in Malayalam

ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്.

Alone Quotes Malayalam
Alone Quotes in Malayalam With Picture

ഈ ഏകാന്തതയുടെ തീരത്തിനും, എന്‍റെ മനസ്സിൻ അശാന്ത തീരത്തിനും, ഒരേ ഇരമ്പലാണെന്ന് നീയറിഞ്ഞുവോ ?

Malayalam Alone Quotes with Text
Malayalam Alone Quotes with Text

എല്ലാം ആയിരുന്നെന്ന് വിശ്വസിച്ചവരിൽ നിന്നും നാം അവർക്ക് ആരും ആയിരുന്നില്ല എന്ന് തിരിച്ചറിയപ്പെടുന്ന നിമിഷത്തിൽ ശൂന്യതയുടെ മുറ്റത്തെക്കുള്ള പടിയിറക്കം ആണ് ഏകാന്തത.

Alone Malayalam Quotes Image
Alone Malayalam Quote Image

സങ്കടങ്ങൾ കേൾക്കാൻ ഒരാൾ ഇല്ലാതെ വരുമ്പോഴാണ് അതെല്ലാം പെറുക്കി സ്റ്റാറ്റസുകൾ ആക്കി മാറ്റുന്നത്.

Single Quotes in Malayalam
Single Quotes in Malayalam

സിംഗിള്‍ ആയതല്ല ഒരാൾ ആക്കിയതാണ്.

More Alone Quotes Malayalam

Loneliness Malayalam Quotes and Status
Loneliness Malayalam Quotes and Status

ഒരു കാരണവുമില്ലാതെ സങ്കടപ്പെട്ടിരിക്കുന്ന ഒരു പ്രത്യേകതരം സൈക്കോൾ ആണ് നമ്മൾ പലപ്പോഴും.

Alone Malayalam Quotes Typography
Alone Malayalam Typography

പറയാനുണ്ട് ഒരുപാട്.

  • കാലങ്ങൾ കൊഴിയുമ്പോൾ തുന്നിചേർക്കാനാവാത്ത മനസ്സുമായി ചിതലരിച്ച ചിത്രങ്ങളും കയ്യിലെടുത്ത്. ഒരു നിൽപ്പുണ്ട്.
  • എന്‍റെ നിത്യപ്രണയത്തിന് എന്‍റെ പ്രിയപ്പെട്ട ഏകാന്തതക്ക്
  • എന്നിൽ നിന്നും ഒരിക്കലും പിൻവാങ്ങാതെ നീയും.
  • നീയെന്ന അനന്തതയിൽ ലയിച്ചുചേരാൻ അനുനിമിഷം വെമ്പുന്ന ഞാനും.
  • വേദനയുടെ, ആഴങ്ങളിലൂളിയിട്ട്, മുറിവുണാക്കനാവാത്ത വാക്കുകൾ സമ്മാനിച്ചു, യാത്ര പറയുന്ന ചിലർ.
  • ഏകാന്ത അത് ഒരിക്കൽ എങ്കിലും അറിയുന്നത് നല്ലതാണ്.
  • മറ്റുള്ളവരെ മനസ്സിലാക്കാനും ജീവിതത്തിന്‍റെ ആഴം എന്തെന്നു അറിയാനും സഹായിക്കുന്ന ഏകാന്തത ഒരുതരത്തിൽ ഒരു ഔഷധം തന്നെ ആണ്.
  • ഏകാന്തതയോളം എന്നെ ആരും പ്രണയിച്ചിട്ടില്ല.
  • നീയില്ല എന്നാൽ അതിനു ഒരർത്ഥമേയുള്ളു ഞാനെന്ന അദ്ധ്യായത്തിന്റെ പരിസമാപ്തി.
  • ആരും മനസ്സിലാക്കാത്ത ഞാനുണ്ട് എനിക്ക് മാത്രം അറിയുന്ന ഞാൻ.
  • ശീലമായ ഏകാന്തതയുടെ ചുംബനങ്ങളോളം ഭംഗി നിന്‍റ പുഞ്ചിരിക്കും ഉണ്ടായിരുന്നില്ല.
  • പറയാൻ ഏറെ ഉണ്ടായിട്ടും കേൾക്കാൻ ആരും ഇല്ലാതിരിക്കുമ്പോൾ ഏകാന്തത തന്നെ വലിയ ആശ്വാസമാണ്.
  • ആരോ എവിടെയോ കേൾക്കാൻ എന്നെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷ ജനിപ്പിക്കാൻ ഏകാന്തത ഒരു ആശ്വാസമാണ്.
  • എനിക്ക് ഞാനേ ഉള്ളൂ എന്നു പറഞ്ഞു പഠിപ്പിക്കാൻ ഏകാന്തതയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്.
  • മറ്റാരോടും പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ നമ്മളോട് തന്നെ മിണ്ടാനും പറയാനും ആയി കണ്ടെത്തുന്ന മറ്റൊരു ലോകമാണ് ഏകാന്തത.
  • അത്രമേൽ ഒറ്റപ്പെട്ട ഇരിക്കുമ്പോൾ കൂട്ടുപിടിക്കുന്ന അക്ഷരങ്ങൾ പറഞ്ഞു തന്നത് എൻറെ ഏകാന്തതയുടെ കഥ തന്നെയായിരുന്നു.
  • ഏകാന്തത ഒറ്റപ്പെടൽ അല്ല ഒറ്റയ്ക്കാവുമ്പോൾ ഓടിയെത്തുന്ന ഓർമ്മകളുടെ കൂട്ടാണ്.
  • അവഗണനയുടെ തോരാ മഴ പെയ്തു തുടങ്ങുമ്പോഴാണ് ഏകാന്തത നമുക്കായി കൂടെ നിർത്തുക.
  • ഒറ്റപ്പെട്ടു പോയവർ ആയിരിക്കുമല്ലോ ഏകാന്തതയെ പ്രണയിച്ചത് ആസ്വദിക്കാൻ മനസ്സുണ്ടെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയം ഏകാന്തത തന്നെയാണ്.
  • പിഴുതെറിയാൻ പറ്റാത്ത ലഹരിയാണ് ഏകാന്തത ഓരോദിനവും മാറി മറയുമ്പോഴും വീര്യംകൂടിയ ലഹരിയായി അത് എന്നിൽ അലിഞ്ഞു ചേരുന്നു.
  • ഏകാന്തത ഇത്രമേൽ കൂടെയുള്ളപ്പോൾ ഞാനെങ്ങനെ ഒറ്റയ്ക്കാവും.
  • തനിച്ചാകുന്നതിൻറെ സുഖം അറിയാൻ ശ്രമിക്കരുത് പിന്നീട് ആ അവസ്ഥയെ ഒത്തിരി അങ്ങ് സ്നേഹിച്ചു പോകും നമ്മളറിയാതെ.
  • ഏകാന്തതയെ പ്രണയിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തോട് പ്രണയം തോന്നിത്തുടങ്ങിയത്.
  • ശ്രദ്ധിച്ചിട്ടുണ്ടോ ? തെറ്റുകൾ ചെയ്യുന്നവരല്ല തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരാണ് പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത്.
  • ശീലം ആയി കഴിഞ്ഞാൽ പിന്നെ ഏകാന്തതയും സ്വാതന്ത്ര്യമാണ്.
  • ആരും ഇല്ലാത്തതല്ല ആരോ ഇല്ലാത്തതാണ് ഏകാന്തത.
  • ആസ്വദിക്കാൻ മനസ്സുണ്ടെങ്കിൽ ജീവിതത്തിലെ ഏറ്റവും സ്വാദേറിയ ലഹരി ഒറ്റപ്പെടൽ തന്നെയാണ്.
  • ആരും ആകില്ലെന്ന് ഉറപ്പുണ്ടായിട്ടും എന്തിനായിരുന്നു എന്നെ എല്ലാമാക്കിയത്.
  • വാ തോരാതെ സംസാരിച്ചിരുന്നവർക്ക് കാലം കാത്തുവെച്ച ഏകാന്തതയുടെ തടവറയാണ് മൗനം.
  • ഏകാന്തതയിൽ നിന്നും ആരുമില്ലെന്ന തോന്നൽ നിന്നും ഓടിയൊളിക്കാൻ പലരും മരണത്തെ കൂട്ടുപിടിച്ചു. യഥാർത്ഥത്തിൽ മരണമല്ലേ ഏറ്റവും വലിയ ഒറ്റപ്പെടൽ.

Read Popular Malayalam Quotes

Love Quotes Malayalam

Sad Quotes Malayalam

Motivational Quotes in Malayalam

Friendship Quotes Malayalam